Posted On
date_range Updated On
date_range ദുരിതാശ്വാസ നിധിയിലേക്ക് തുകയുമായി ഓഫിസിലേക്ക് നടന്നെത്തി വയോധിക
ചേർത്തല: കാൽനടയായി താലൂക്ക് ഓഫിസിലെത്തിയ വയോധിക മുഖ്യമന്ത്രിയുടെ ദുരിതാശ്വാ സ നിധിയിലേക്ക് 5000 രൂപ തഹസിൽദാർക്ക് കൈമാറി. ചേർത്തല നഗരസഭ മൂന്നാം വാർഡ് ഇലഞ്ഞിക ്കുഴി രാജമ്മ മൂർത്തിയാണ് സ്വന്തം സമ്പാദ്യത്തിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് തുകയുമായി എത്തിയത്.
നടക്കാനുള്ള ബുദ്ധിമുട്ട് അവഗണിച്ചാണ് 76 വയസ്സുകാരി തിങ്കളാഴ്ച വൈകീട്ട് 5.30ഓടെ ഓഫിസിൽ തനിച്ചെത്തിയത്. തഹസിൽദാർ ആർ. ഉഷ തുക ഏറ്റുവാങ്ങി രശീതി കൈമാറി. നടക്കാനുള്ള പ്രയാസം മനസ്സിലാക്കിയ തഹസിൽദാരും ജീവനക്കാരും ചേർന്ന് വാഹനസൗകര്യം ഏർപ്പെടുത്തിയാണ് വീട്ടിലേക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.